ഇസ് കോൺ 2017 ഒരുക്കങ്ങൾ പൂർത്തിയായി

ഇസ് കോൺ 2017 ഒരുക്കങ്ങൾ പൂർത്തിയായി

ഖുർത്തുബ: ''അറിവ് സമാധാനത്തിന് " എന്ന പ്രമേയവുമായി കുവൈത്ത് കേരള ഇസ് ലാഹി സെന്റെർ ഔഖാഫ് മന്ത്രാലയം സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ഇസ് കോൺ 2017 ആറാമത് ഇസ് ലാമിക് സ്റ്റുഡൻസ് കോൺഫറൻസ്  നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ കെ ഐ സി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.  നവംബർ 30 ന് വ്യായാഴ്ച കാലത്ത് 8.30 മണി മുതൽ വൈകീട്ട് 5 മണി വരെ ഖുർത്തുബ ജംഇയത്ത് ഇഹ് യാത്തുറാസ് അൽ  ഇസ്‌ലാമി ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമായി  വിദ്യാർത്ഥി സമ്മേള നവും അതോടനുബന്ധിച്ച് വിവിധ സെഷനുകളും . രണ്ടാം ദിവസമായ വെള്ളിയാഴ്ച വൈകീട്ട് 3.30 മണി മുതൽ പേരന്റെസ് മീറ്റും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നതാണെന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും, സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക്  99392791 , 60617889