ഇസ്ലാഹി മദ്രസ്സകള് സെപ്റ്റംബര്‍ 4 ന് ആരംഭിക്കുന്നു

കുവൈറ്റ്‌ - വളരുന്ന തലമുറക്ക് വിശ്വാസത്തിന്റെ വെളിച്ചവും അറിവിന്റെ മധുരവും പകര്ന്ന് കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റര് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 20 വര്ഷത്തിലേറെയായി കുവൈത്തില് പ്രവര്ത്തിച്ച് വരുന്ന ഇസ്ലാഹി മദ്രസ്സകള് വേനല്‍ അവധിക്കു ശേഷം 2015-2016 വര്ഷത്തെ ക്ലാസ്സുകള് സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച തുറന്നു പ്രവര്ത്തിക്കുന്നതാണെന്ന് സെന്റര് വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട് അറിയിച്ചു. അബ്ബാസിയ, സാല്മിയ, ഫഹാഹീല്, ഫര് വാനിയ, ജഹറ എന്നിവടങ്ങളില് വ്യവസ്ഥാപിതമായ സിലബസ്സോടെ ആധുനിക ക്ലാസ് റൂം സൌകര്യങ്ങളോടെയും മികച്ച പഠനാന്തരീക്ഷത്തിലും ഖുര്ആന് പഠനത്തിനും ഇസ് ലാമിക വിശ്വാസ, അനുഷ്ഠാന, സ്വഭാവ, സംസ്കാര, ചരിത്ര പഠനത്തിനും പുറമെ അറബി, മലയാള ഭാഷാ പഠനത്തിനും വിദഗ്ദരും പരിചയ സന്പന്നരുമായ അദ്ധ്യാപകന്മാരുടെ നേതൃത്വത്തിലാണ് ക്ലാസുകള് നടക്കുന്നത്. കൂടാതെ മുതിര്ന്ന വിദ്യാര്ത്ഥികള്ക്ക് തുടര് വിദ്യാഭ്യാസ പദ്ധതി (CRE) ക്ലാസുകള് ഇതോടൊപ്പം പ്രവര്ത്തിച്ച് വരുന്നു. ഫഹാഹീല്‍, സാല് മിയ, ഫര് വാനിയ എന്നീ മദ്രസ്സകള് അതാത് പ്രദേശങ്ങളിലെ ദാറുല്‍ ഖുര്ആനുകളിലും അബ്ബാസിയ മദ്റസ സെന്ട്രല് സ്കൂളിലും ജഹറ മദ്റസ വാഹ റൌണ്ട് എബൌട്ടിനും റത്താം മസ്ജിദിനും സമീപത്തുള്ള മദ്റസത്തു സുമയ്യയിലും ആണ് പ്രവര്ത്തിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ യഥാക്രമം വെള്ളി രാവിലെ 8 മണി മുതല്‍ 10.30 വരെയും ശനി രാവിലെ 8.30 മണി മുതല്‍ 12 മണി വരെയും നടക്കുന്ന മദ്റസകളിലേക്ക് കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില് നിന്നും വാഹന സൗകര്യം ലഭ്യമാണ്. പ്രവേശനത്തിനും മറ്റു വിവരങ്ങള്ക്കും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 97557018, 60617889, 24342948, 23915217

ഇസ് ലാം സമാധാനത്തിന്റെ സന്ദേശം. പി.എന്.അബ്ദുല് ലത്തീഫ് മദനി

അബ്ബാസിയ: മാനവ സമൂഹത്തിന് ക്ഷേമവും ഐശ്വര്യവും നേരുന്ന സമാധാനത്തിന്റെ സന്ദേശമാണ് ഇസ് ലാമെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റര് പ്രസിഡന്റ് പി.എന്.അബ്ദുല് ലത്തീഫ് മദനി പ്രസ്താവിച്ചു. അബ്ബാസിയ ദാറുസ്സിഹ പോളിക്ലിനിക് ഗ്രൌണ്ടില് കുവൈത്ത് കേരള ഇസ് ലാഹി സെന്റര് സംഘടിപ്പിച്ച ഈദ്‌ ഗാഹ് ഖുതുബ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ആദര്ശം, ജീവന്, ധനം, അഭിമാനം, ബുദ്ധി തുടങ്ങി സുപ്രധാന അടിസ്ഥാന കാര്യങ്ങളുടെ സംരക്ഷണവും പരിപോഷണവും ഇസ് ലാമില് പ്രഥമ ഗണനീയമായ കാര്യമാണ്. മനുഷ്യ ജീവന് കൊണ്ടാടുന്ന യുദ്ധങ്ങളും അഭ്യന്തര കലാപങ്ങളും വ്യാപകമാകുന്നതിന്റെ പ്രധാന കാരണം മനുഷ്യ ജീവനെ സംരക്ഷിക്കുന്നതിനുള്ള ഇസ് ലാം മുന്നോട്ട് വെച്ച പ്രധാന മാനദണ്ഡങ്ങള് ഒഴിവാക്കിയത് കൊണ്ടാണ്. അനാവശ്യമായ ഒരു മനുഷ്യവധം മാനവകുലത്തിന്റെ വധത്തോടും സംഹാരത്തോടുമാണ് ഖുര്ആന് താരതമ്യപ്പെടുത്തിയതെന്ന് മദനി വ്യക്തമാക്കി. സാന്പത്തിക ക്രമങ്ങളില് ഇസ് ലാം നിശ്ചയിച്ച പലിശ രഹിത സംവിധാനത്തിലേക്ക് ഇപ്പോള് ലോകം നടന്നടുത്ത് കൊണ്ടിരിക്കുകയാണ്. പലിശ ഭുജിക്കുന്നത് സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാളും മാരകമായിട്ടാണ് ഇസ് ലാം കാണുന്നത്. സാംസ്കാരികധപതനങ്ങളും കുത്തഴിഞ്ഞ സാമൂഹ്യ ന്തരീക്ഷങ്ങളും അരാചകത്വം സൃഷ്ടിച്ച പാശ്ചാത്യ സമൂഹത്തിന്റെ നേര് വഴി ഇസ് ലാമിക ധാര്മിക പരിരക്ഷകളില് കുടികൊള്ളുന്നു. സ്ത്രീക്കും പുരുഷനും അവരുടെ പ്രകൃതമനുസരിച്ചുള്ള നിയമങ്ങള് ഇസ് ലാം മുന്നോട്ട് വെച്ചിട്ടുണ്ട്. അതിര് വരന്പുകള് ലംഘിക്കുന്പോള് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭദ്രത തകരുന്നു.

കുവൈത്തിന്റെ സമാധാനന്തരീക്ഷം സുപ്രധാനമാണ്. ഇവിടെ നിവസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷിതത്വം ഈ രാജ്യത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണ്. ഈ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതില് പ്രവാസി സഹോദരങ്ങള് മുന്പന്തിയിലുണ്ടാവണം. ഇന്ത്യക്കാര് സമാധാന കാംക്ഷികളാണെന്ന സല്പേര് നിലനിര്ത്താന് യത്നിക്കണമെന്നും മദനി ആഹ്വാനം ചെയ്തു.

കുവൈത്ത് കേരള ഇസ്ലാഹി സെന്റര് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി പതിനൊന്ന് സ്ഥലങ്ങളില്‍ ഈദ്‌ ഗാഹുകള്‍ സംഘടിപ്പിച്ചു. സാല്മിയ പ്രൈവറ്റ് എഡ്യൂക്കേഷന് പാര്ക്ക് ഗ്രൌണ്ടില് ശമീര് അലി എകരൂലും, ഫഹാഹീലില് ഗള്ഫ് ഇന്ഡ്യന് സ്കൂള് ഗ്രൌണ്ടില് സ്വലാഹുദ്ദീന് സ്വലാഹിയും, ഫര് വാനിയ ഗാര്ഡന് സമീപത്തുള്ള ഗ്രൌണ്ടില് മുഹമ്മദ് അഷ്റഫ് മദനി എകരൂലും, അബൂഹലീഫ ബീച്ച് റോഡില് അബൂഹലീഫ ഫാര്മസിക്ക് സമീപമുള്ള ഫുട്ബോള് ഗ്രൌണ്ടില് മുജീബുറഹ് മാന് സ്വലാഹിയും, മംഗഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില് കെ.സി.മുഹമ്മദ് നജീബ് എരമംഗലവും, ജഹ്റ അല് ഒര്ഫ് ഹോസ്പിറ്റലിന് എതിര് വശത്തുള്ള ഗ്രൌണ്ടില് അബ്ദുസ്സലാം സ്വലാഹിയും, ഹവല്ലിയില് സൈതലവി സുല്ലമിയും, ശര്ഖ് പോലീസ് സ്റ്റേഷന് സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില് ഹാഫിദ് സാലിഹ് സുബൈറും, ഖൈത്താന് അമേരിക്കന് ബൈലിംഗല് സ്കൂളിന് സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില് ഹാഫിദ് മുഹമ്മദ് അസ് ലമും, മഹബൂലയില് മലയാളം ഖുത്ബ നടക്കുന്ന മസ്ജിദ് നാഫിഇല് സാജു നുസ് രി ചെംനാടും ഖുത്ബക്കും നമസ്കാരത്തിനും നേതൃത്വം നല്കി. ഈദുഗാഹുകളില് സ്ത്രീകളും കുട്ടികളുമടക്കം ധാരാളം ആളുകള് പങ്കെടുക്കുകയും പരസ്പരം ഈദ് ആശംസകള് പങ്കിടുകയും ചെയ്യുകയുണ്ടായി.

ഇസ് ലാഹി സെന്റര് ഈദ് പിക്നിക് ഒരുക്കങ്ങള് പൂര്ത്തിയായി

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ചെറിയ പെരുന്നാള് പിറ്റേന്ന് സംഘടിപ്പിക്കുന്ന ഈദ് പിക്നികിന്റെ ഒരുക്കങ്ങള് പൂര്ത്തിയായതായി സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു.

ഇസ് ലാഹി സെന്റര് ഈദുഗാഹുകള് സംഘടിപ്പിക്കുന്നു

കുവൈത്ത് : പ്രവാചകചര്യയനുസരിച്ച് പെരുന്നാള് ദിവസം മൈതാനിയില് (ഈദ്ഗാഹില്) ഒരുമിച്ച്കൂടി പ്രാര്ത്ഥിക്കുവാനുള്ള സുവര്ണാവസരം കുവൈത്തിലെ 11 കേന്ദ്രങ്ങളില് ഒരുക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു.

കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഫിത്വര് സകാത് ശേഖരിക്കുന്നു

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഈ വര്ഷവും ഫിത്വര് സകാത് ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി സെന്റര് സോഷ്യല് വെല്ഫെയര് ആക്ടിംഗ് സെക്രട്ടറി ഇംതിയാസ് മാഹി അറിയിച്ചു. ഫിത്വര് സകാത് പാവപ്പെട്ടവര്ക്ക് ഭക്ഷണ കിറ്റായാണ്  നല്കുന്നത്.